ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കബിനിയുടെ കൈവഴികളൊഴുകുന്ന ഈ ഭൂമിയില്‍ അതിപുരാതനകാലം മുതല്‍ തന്നെ ജനങ്ങള്‍ അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിക്കടുത്തു കാണപ്പെടുന്ന നൂറുകണക്കിന് മുനിയറകള്‍. രണ്ടായിരത്തിലേറെ കൊല്ലം പഴക്കം കണക്കാപ്പെടുന്ന ഈ മഹാശിലാനിര്മ്മി തികള്‍, ഒട്ടെറെ സുസ്ഥാപിതവും, അഭിവൃദ്ധി പ്രാപിച്ചതുമായ സാമൂഹ്യ സംവിധാനമുണ്ടായിരുന്ന ഒരു ജനസഞ്ചയം ഈ പ്രദേശത്ത് ജീവിച്ചിരുന്നുവെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. മോഹന്ജോീദാരോ, ഹാരപ്പ സംസ്കാരങ്ങളുമായി ബന്ധമുണ്ടായിരുന്ന ജനസഞ്ചയം ദക്ഷിണ കര്‍ണ്ണാ ടകത്തിലേക്ക് കുടിയേറിയിട്ടുള്ളതായും മൈസൂര്‍ കേന്ദ്രമായി ചരിത്രാതീതകാലത്ത് നിലനിന്നിരുന്ന ആ കാര്ഷിറകനാഗരികതയുടെ പിന്മുയറക്കാര് കബിനിയുടെ തീരം വഴി വയനാട്ടിലെത്തിയതായും ജലസേചനസൌകര്യമുള്ള താഴ്വരകളില്‍ കാര്‍ഷികജീവിതം ആരംഭിച്ചതായും അനുമാനമുണ്ട്. മീനങ്ങാടിയിലെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ പരിശോധിച്ചാല്‍ ഇവിടെ...
കൂടുതൽ വായിക്കുക