ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കബിനിയുടെ കൈവഴികളൊഴുകുന്ന ഈ ഭൂമിയില്‍ അതിപുരാതനകാലം മുതല്‍ തന്നെ ജനങ്ങള്‍ അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിക്കടുത്തു കാണപ്പെടുന്ന നൂറുകണക്കിന് മുനിയറകള്‍. രണ്ടായിരത്തിലേറെ കൊല്ലം പഴക്കം കണക്കാപ്പെടുന്ന ഈ മഹാശിലാനിര്മ്മി തികള്‍, ഒട്ടെറെ സുസ്ഥാപിതവും, അഭിവൃദ്ധി പ്രാപിച്ചതുമായ സാമൂഹ്യ സംവിധാനമുണ്ടായിരുന്ന ഒരു ജനസഞ്ചയം ഈ പ്രദേശത്ത് ജീവിച്ചിരുന്നുവെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. മോഹന്ജോീദാരോ, ഹാരപ്പ സംസ്കാരങ്ങളുമായി ബന്ധമുണ്ടായിരുന്ന ജനസഞ്ചയം ദക്ഷിണ കര്‍ണ്ണാ ടകത്തിലേക്ക് കുടിയേറിയിട്ടുള്ളതായും മൈസൂര്‍ കേന്ദ്രമായി ചരിത്രാതീതകാലത്ത് നിലനിന്നിരുന്ന ആ കാര്ഷിറകനാഗരികതയുടെ പിന്മുയറക്കാര് കബിനിയുടെ തീരം വഴി വയനാട്ടിലെത്തിയതായും ജലസേചനസൌകര്യമുള്ള താഴ്വരകളില്‍ കാര്‍ഷികജീവിതം ആരംഭിച്ചതായും അനുമാനമുണ്ട്. മീനങ്ങാടിയിലെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ പരിശോധിച്ചാല്‍ ഇവിടെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 3, 2026
കെട്ടിട നികുതി പിരിവ് ക്യാമ്പ്
കെട്ടിട നികുതി കുടിശ്ശികയില്ലാതെ അടവാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് 2026 സെപ്റ്റംബർ മാസത്തിൽ വിവിധ വാർഡുകളിലായി നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിച്ചു
പുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ 2.0
October 2, 2026
പരിസ്ഥിതി ദിനം
September 14, 2026
സ്പെഷ്യൽ ഗ്രാമസഭ യോഗം
September 14, 2026
ലൈഫ് ഭവനപദ്ധതി ആദ്യ ഘഡു വിതരണം
September 14, 2026