2026-27 ഗ്രാമസഭ യോഗ വിവരങ്ങൾ
ഗ്രാമസഭ
പ്രിയപ്പെട്ട പൗരന്മാരേ,
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന വേദിയാണ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ, വിവിധ പദ്ധതികൾ, ആനുകൂല്യങ്ങൾ, പൊതുജന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഗ്രാമസഭ.
ഗ്രാമസഭയിൽ പങ്കെടുക്കുന്നതിലൂടെ,
- പഞ്ചായത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് അറിയാം
- വിവിധ സർക്കാർ/പഞ്ചായത്ത് പദ്ധതികളും ആനുകൂല്യങ്ങളും മനസ്സിലാക്കാം
- അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും കഴിയും
- വാർഡിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ അവതരിപ്പിക്കാം
- കുടിവെള്ളം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകാം
- പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കാം
നമ്മുടെ നാടിന്റെ വികസനത്തിന് നമ്മുടെ അഭിപ്രായവും പങ്കാളിത്തവും അനിവാര്യമാണ്.
🙏 അതിനാൽ ഓരോ വാർഡിലെയും മുഴുവൻ വോട്ടർമാരും ഗ്രാമസഭയിൽ സജീവമായി പങ്കെടുക്കണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.
“നമ്മുടെ ഗ്രാമം – നമ്മുടെ പങ്കാളിത്തം – നമ്മുടെ വികസനം”
മീനങ്ങാടി ഗ്രാമപഞ്ചായത്ത്