മഹാത്മ പുരസ്കാരം 2025

 2025 വർഷത്തെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി മീനങ്ങാടിക്ക് മഹാത്മാ പുരസ്കാരം ലഭിച്ചു. ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള മീനങ്ങാടി ഗ്രാമപഞ്ചായത്തിന് തദ്ദേശദിനാഘോത്തിൽ വെച്ച് ബഹു.തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അവാർഡ് നൽകി