ഒറ്റ നോട്ടത്തില്‍

 

 

 

  • വയനാട് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു.

  • വിസ്തീര്‍ണ്ണം 53.51ച.കി.മീ.

  • പശ്ചിമഘട്ട മലനിരകളില്‍ ഡക്കാന്‍ പീഠഭൂമിയില്‍ സമൂദ്രനിരപ്പില്‍ നിന്നും 1022 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.

  • ഉത്തര അക്ഷാംശം 11 ഡിഗ്രി  9 മിനിറ്റിനും 11 ഡിഗ്രി 13 മിനിറ്റിനും ഇടയിലും പൂര്‍വ്വ രേഖാംശം 76 ഡിഗ്രി 38 മിനിറ്റിനും 76 ഡിഗ്രി 48 മിനിറ്റിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു.

  • കോഴിക്കോട്– കൊല്ലഗല്‍ - 766 (212) ദേശീയപാത കടന്നുപോകുന്നു.

  • വര്‍ഷത്തില്‍ ശരാശരി 221 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നു.

  • ഭൂപ്രകൃതി അനുസരിച്ച് അഞ്ചായി തരം തിരിക്കാം.

  • ഉയര്‍ന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗം.

  • ഉയര്‍ന്ന സമതലങ്ങള്‍

  • ചെറു ചരിവുകള്‍

  • താഴ്വരകള്‍

  • സമതലങ്ങള്‍

  • പുറക്കാടികൃഷ്ണഗിരി വില്ലേജുകള്‍ ഉള്‍പ്പെടുന്നു.

  • 14 നീര്‍ത്തടങ്ങളാണുള്ളത്.

  • ആകെ ഭൂവിസ്തൃതിയുടെ 70 ശതമാനം കരഭൂമിയാണ്.

  • ഫലപുഷ്ടിയുള്ള സമതലങ്ങള്‍ 20 ശതമാനമാണ്.

  • ഭൂപ്രകൃതിയുടെ  2.7 ശതമാനം വനഭൂമിയാണ് .

  • വനവിസ്തീര്‍ണ്ണം44890 സെന്റ്

  • നുരസിപ്പുഴപുറക്കാടിപ്പുഴചുണ്ടാലിപ്പുഴ, മലക്കാട്/കുട്ടിരായിന്‍/കോലമ്പറ്റ പുഴ (കാരാപ്പുഴ) എന്നീ പുഴകളും 23ചെറു തോടുകളും ഒഴുകുന്നു.

  • കറുത്ത മണ്ണ്കളിമണ്ണ്മണല്‍മണ്ണ്പശിമയുള്ള ചെമ്മണ്ണ് എന്നീ മണ്ണിനങ്ങളാണ് പ്രധാനമായുള്ളത്.

  • കുടുംബങ്ങള്‍                                                :   9032

  • ആകെ ജനസംഖ്യ                                           :   37011

  • ജനസാന്ദ്രത                                                  :   646

  • സ്ത്രീ-പുരുഷ അനുപാതം                                    :   18085–17696

  • ഭിന്നശേഷിക്കാര്‍ (അസ്ഥിവൈകല്യമുള്ളവര്‍ ഉള്‍പ്പെടെ)   :   390

  • 0 മുതല്‍ 6 വയസ് വരെയുള്ള ആണ്‍കുട്ടികള്‍            :   939

  • 0 മുതല്‍ 6 വയസ് വരെയുള്ള പെണ്‍കുട്ടികള്‍           :   915

  • ആകെ കുട്ടികള്‍                                             :   4535

  • കുടുംബശ്രീ യൂണിറ്റുകള്‍                                  :   425

  • കുടുംബശ്രീ അംഗങ്ങള്‍                                    :   5420

  •  

  • പട്ടികവര്‍ഗ്ഗ വിഭാഗം:

  • കോളനികള്‍                                                  :   148

  • കുടുംബങ്ങള്‍                                                :   2300

  • ജനസംഖ്യ                                                    :   8300

  • പുരുഷന്മാര്‍                                                  :   4007

  • സ്ത്രീകള്‍                                                       :   4293

  •  

  • പട്ടിക ജാതി വിഭാഗം :

  • സങ്കേതങ്ങള്‍                                         :   4

  • കുടുംബങ്ങള്‍                                        :   275

  • ജനസംഖ്യ                                            :   1003

  • പുരുഷന്മാര്‍                                          :   542

  • സ്ത്രീകള്‍                                               :   461

  • ചരിത്രവഴികളിലൂടെ .........

  •  

  •      ദക്ഷിണേന്ത്യയിലെ മഹാശില സംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡിറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്നും ബി.സി. 500 ലാണ് ഇവര്‍ ദക്ഷിണേന്ത്യയില്‍ എത്തിയതെന്നും പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റോവ് വോണ്‍ ഫ്യൂറര്‍ ഹെയ്മാന്‍ ഡോര്‍ഫ് പറയുന്നു.  പുരാതന ശിലായുഗകാലത്ത് ദക്ഷിണേന്ത്യയിലെ വിസ്തൃതമായ വനങ്ങളില്‍ അപരിഷ്കൃത ജനവിഭാഗങ്ങള്‍ അധിവസിച്ചിരുന്നുവെന്നും ഈ അപരിഷ്കൃത വര്‍ഗ്ഗങ്ങളുടെ പിന്‍മുറക്കാരാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള്‍ എന്നും മധ്യശിലായുഗത്തില്‍ ആദിവാസികള്‍ ഗോത്രങ്ങളായിട്ടാണ് ജീവിച്ചിരുന്നതെന്നും ചരിത്ര പഠനങ്ങള്‍ തെളിയിക്കുന്നു. 

  •      വയനാട്ടിലെ മഹാശില സ്മാരകങ്ങളില്‍ നിന്നും ലഭിച്ച പലതരം മണ്‍പാത്രങ്ങളുടെ രീതി അവയുടെ കാലത്തെക്കുറിച്ചുള്ള സൂചന നമുക്ക് നല്‍കുന്നു.  കറുപ്പും ചുവപ്പും മണ്‍പാത്രങ്ങള്‍ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ബലൂചിസ്ഥാനിലെ ഹാരപ്പന്‍ സംസ്കാരത്തിനു മുമ്പുള്ള മണ്‍പാത്ര നിര്‍മ്മാണവുമായി ബന്ധമുള്ളതാണ്.   എടക്കല്‍ ഗുഹാചിത്രങ്ങളുടെ പഴക്കം പരിശോധിച്ച ചരിത്രകാരന്മാര്‍ പറയുന്നത് എടക്കല്‍ ഗുഹ പ്രാചീന ശിലായുഗത്തിലും ചിത്രങ്ങള്‍ പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടമായ ചെറുശിലായുഗത്തിലും ഉണ്ടായതെന്നാണ്.  മീനങ്ങാടിയ്ക്കടുത്ത് കൃഷ്ണഗിരിയില്‍ ധാരാളമായി കാണുന്ന മുനിയറകള്‍ മഹത്തായ ശിലായുഗ സംസ്കാരത്തിന്റെ സ്മാരകങ്ങളാണ്.  മോഹന്‍ജോദാരോ - ഹാരപ്പാ സംസ്കാരവുമായി ബന്ധമുള്ള ജനപഥങ്ങള്‍ കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയിട്ടുള്ളതായും മൈസൂര്‍ കേന്ദ്രമായി ചരിത്രാതീത കാലത്ത് നിലനിന്നിരുന്ന കാര്‍ഷിക നാഗരികതയുടെ പിന്‍മുറക്കാരായ ഇവര്‍ കബനീതീരം വഴി വയനാട്ടിലെത്തിയതായും ജലസേചന സൗകര്യമുള്ള താഴ്വരകളില്‍ കാര്‍ഷിക ജീവിതം ആരംഭിച്ചതായുമുള്ള നിഗമനത്തിന് ചരിത്ര സ്മരണകളുണ്ട്.  മീനങ്ങാടിയുടെ ചരിത്രം വയനാട് ചരിത്രത്തിന്റെ ഭാഗമാണ്.  കര്‍ണ്ണാടക - തമിഴ്നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശം,    തെന്നിന്ത്യന്‍ സംസ്കാരങ്ങളുടെ സംഗമഭൂമി കൂടിയാണ്.

  •      ഗിരിവര്‍ഗ്ഗ ജനതയുടെ ക്രമബദ്ധമായ പരിണാമം മുതല്‍ വേട രാജാക്കന്മാരുടെ കാലഘട്ടം വരെയുള്ള പ്രാകൃത ചരിത്രകാലഘട്ടമാണ് വയനാട് ചരിത്ര വികാസത്തിന്റെ ഒന്നാം ഘട്ടം.  ഈ കാലത്തെക്കുറിച്ച് എഴുതപ്പെട്ട ചരിത്രവസ്തുതകള്‍ ഒന്നും തന്നെ ലഭ്യമല്ല.  തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഐതീഹ്യങ്ങളും ആചാരങ്ങളും ചരിത്രകഥകളുടെ ചരിത്രാവശിഷ്ടങ്ങളും വിലയിരുത്തി മാത്രമേ ഈ കാലഘട്ടത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.  എടക്കല്‍ ഗുഹാചിത്രങ്ങള്‍ കേരളത്തിലെ ഏറ്റവും പ്രാചീനമായ ഒരു രാജവംശത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു.  എടക്കല്‍ ഗുഹാചിത്രങ്ങള്‍ കൊത്തിയത് മുള്ളൂകുറുമരുടെ പൂര്‍വ്വികരാണെന്ന് അനുമാനിക്കുന്നു.

  •      സംഘകാലഘട്ടത്തില്‍ വയനാട് കാര്‍ക്കനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  കാര്‍ക്കനാടിന്റെ ഭരണാധിപത്യം കുടുംബി വംശജരായ കടമ്പരാജാക്കന്‍മാര്‍ക്കായിരുന്നു.  ഒരു കടമ്പരാജാവായ വിഷ്ണുവര്‍മ്മനെ കുറിച്ചുള്ള ചുമര്‍ലിഖിതങ്ങളാണ് എടക്കല്‍ ഗുഹയിലെ ചുമര്‍ ലിഖിതങ്ങള്‍.  തദ്ദേശീയരായ കുറുമര്‍ കാടുകളില്‍ നായാടി നടന്ന വേടന്മാരായിരുന്നു.  വൈഷ്ണവരായ കുടുംബീയ വംശജര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയായ മഹാവിഷ്ണുവിന്റെ ആദ്യാവതാരമായ മത്സ്യത്തെ പ്രതിഷ്ഠിച്ചു പൂജിച്ചിരുന്നു.  ഈ ക്ഷേത്രമാണ് പുന:രുദ്ധരിക്കപ്പെട്ട മീനങ്ങാടിയിലെ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം.  വൈഷ്ണവ വിശ്വാസികളായ കുടുംബി വംശജനതയുടെ അധിവാസകേന്ദ്രമായിരുന്നു മീനങ്ങാടിയെന്ന് ഇത് തെളിയിക്കുന്നു.

  •      

  •  

  •      കുടുംബി രാജവംശത്തിലെ അവസാനത്തെ രാജാവിനെ ചേരസാമ്രാജ്യത്തിലെ ഗണ്യനായ രാജാവ് നെടുഞ്ചേരലാതന്‍ ആക്രമിച്ചു കീഴടക്കി വയനാടിനെ തന്റെ സാമ്രാജ്യത്തോട് കുട്ടിച്ചേര്‍ത്തു.  കുറെക്കാലം വയനാട് ചേര സാമ്രാജ്യത്തിന്റെഭാഗമായിരുന്നു.  ഈ കാലത്ത് മീനങ്ങാടിയിലെത്തിയ തമിഴ് ഭാഷ സംസാരിക്കുന്ന പടയാളികള്‍ ഇവിടുത്തെ ജനങ്ങളെ മീനിനെ ആരാധിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മീനവര്‍ എന്നാണ് വിളിച്ചിരുന്നത്.  കച്ചവട ആവശ്യത്തിനായി ഇവിടെയെത്തിയ കര്‍ണ്ണാടകക്കാര്‍ മീന്‍ അങ്കിടി എന്നും ഈ പ്രദേശത്തെ വിളിച്ചിരുന്നു.ഈ മീന്‍ അങ്കിടിയാണ് പിന്നീട് നമ്മുടെ മാതൃഭാഷയോടൊട്ടിച്ചേര്‍ന്ന് മീനങ്ങാടിയായത്.  ഇതാണ് മീനങ്ങാടിയുടെ സ്ഥലനാമ ചരിത്രം.

  •       ചേര രാജാക്കന്‍മാരുടെ ആധിപത്യം ക്രമേണ ക്ഷയിച്ചതോടെ കുടുംബിയന്‍ വംശത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി വയനാട് ഭരിച്ചത് വേടരാജാക്കന്മാരായിരുന്നു.  ബേട്ടുകുറുമ്പരെന്നും മുല്ലൈ കുറമ്പരെന്നും വിളിക്കപ്പെട്ട ഇവരാണ് പിന്നീട് ഊരാളികളും കുറുമരുമായി മാറിയത്.  കാട്ടുനായ്ക്കരും പണിയരും വേടരാജാക്കന്മാരുടെ കാലം മുതല്‍ക്കു തന്നെ വയനാട്ടിലുണ്ടായിരുന്നു. പ്രാകൃത കന്നഡ സംസാരിക്കുന്ന കാട്ടുനായ്ക്കര്‍ ചരിത്രാതീത കാലത്തുതന്നെ വയനാട്ടിലുള്ള ജനപഥമാണ്.  ഇപ്പിമല എന്നു വിളിക്കുന്ന ബാണാസുരന്‍ മലയാണ് തങ്ങളുടെ ആദിമ കേന്ദ്രമെന്ന് പണിയ സമുദായം വിശ്വസിക്കുന്നു.

  •       വേടരാജാക്കന്മാരുടേതായിരുന്ന വയനാട് കോട്ടയം കുറുമ്പനാട് രാജാക്കന്‍മാര്‍ ആക്രമിച്ച് കീഴ്പെടുത്തിയതിനെക്കുറിച്ച് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്.  വയനാടിനെ ആക്രമിച്ച് കീഴടക്കിയ കുമ്പളരാജാവ് വയനാട് ഭാഗിച്ച് തന്നെ യുദ്ധത്തില്‍ സഹായിച്ച കോട്ടയം - കുറുമ്പനാട് രാജാക്കന്മാര്‍ക്ക് നല്‍കി.മീനങ്ങാടിക്കും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലുള്ള പാതിരിപ്പാറയായിരുന്നു ഇരുവയനാടുകളുടെയും അതിര്‍ത്തി.  പിന്നീട് കുറുമ്പനാട് രാജാവ് തന്റെ അധീനതയിലുള്ള പ്രദേശം കോട്ടയം രാജാവിന് വിട്ടുകൊടുത്തു.  13 - നൂറ്റാണ്ടോടുകൂടി വയനാട് കോട്ടയം രാജാക്കന്‍മാരുടെ പൂര്‍ണ ആധിപത്യത്തിലാവുകയും ചെയ്തു.