ബഡ്ജറ്റ് റിപ്പോര്‍ട്ടുകള്‍
മികവോടെ മുന്നേറാം... മികവേറും നാടിന്...
കേരളത്തിലെ അതിദാരിദ്ര്യം പരിഹരിച്ച് ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് നാം. ക്ഷേമപെന്‍ഷന്‍ 2000/- രൂപയായി വര്‍ദ്ധിപ്പിച്ച് ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിക്കഴിഞ്ഞു. 35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000/- രൂപ ലഭി ക്കുന്ന സ്ത്രീ സുരക്ഷാപദ്ധതി യാഥാര്‍ത്ഥ്യമായി. പുതിയ കാലത്തിന്‍റെ വെല്ലുവിളികളും, സാധ്യതകളും ഏറ്റെടുക്കുന്നതിനായി ഒരു വിജ്ഞാന സമൂഹസൃഷ്ടിയെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാല പദ്ധതികളാണ് കേരള ത്തിലെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ലോകത്തെ വികസിത സമൂഹങ്ങള്‍ക്കൊപ്പം അടയാളപ്പെടുത്താന്‍ പറ്റുന്ന നിലയിലേക്ക് കേരളത്തിന്‍റെ സാമൂഹിക സൂചകങ്ങളും മാറിയി ട്ടുണ്ട്. മാറുന്ന കേരളത്തിന്‍റെ സാധ്യതകളെ അതേ നിലയില്‍ പ്രതിഫലിപ്പി ക്കാന്‍ നമ്മുടെ മീനങ്ങാടി പുതിയ മാറ്റത്തിനൊപ്പം അണിചേരേണ്ടതുണ്ട്. ആയതിനായി നവകേരളത്തോടൊപ്പം മികവോടെ മുന്നേറാന്‍ തയ്യാറാ ക്കിയ വാര്‍ഷിക പദ്ധതി സാഭിമാനം അവതരിപ്പിക്കുന്നു.
അതിസമ്പന്നരൊഴികെയുള്ള മനുഷ്യരെല്ലാം നിസ്സഹായതയുടെ തുരുത്തിലേക്ക് ആട്ടിപ്പായിക്കപ്പെടുന്ന നവലിബറല്‍ സാമ്പത്തിക നയ ങ്ങള്‍ രാജ്യത്താകെ നടപ്പിലാക്കുന്ന ഘട്ടത്തില്‍ ജനകീയബദല്‍ തീര്‍ക്കു കയാണ് ഈ ബജറ്റിലൂടെ.
സാമൂഹിക സുരക്ഷയുടെ കവചങ്ങളെല്ലാം കമ്പോളത്തിലെ ചൂടന്‍ വിഭവങ്ങളാകുമ്പോള്‍, പ്രകൃതിയും ഭൂമിയും ഒരു ശതമാനം വരുന്ന ആഗോളധനവാډാരുടെ പേരില്‍ തീറേഴുതുമ്പോള്‍ സമത്വാധിഷ്ഠിത സമ്പത്ത് വ്യവസ്ഥയുടെ സാര്‍വദേശീയഗാനം മുഴക്കി സാമൂഹിക സുര ക്ഷിതത്വത്തിന്‍റെ ജനകീയകവചം തീര്‍ത്തുകൊണ്ട് ഉള്‍ച്ചേര്‍ക്കല്‍ വിക സനം എന്ന ശാസ്ത്രീയ സമീപനത്തിലൂടെ സന്തുലിതമായ ജീവിതസാഹ ചര്യം സൃഷ്ടിക്കാനാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
നവകേരളത്തിനായി ജനകീയാസൂത്രണം എന്ന വികസന കാഴ്ചപ്പാ ടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദീര്‍ഘകാലവികസന ദൗത്യ ങ്ങളോട് ഇഴചേര്‍ന്ന് പ്രാദേശിക വികസനം സാധ്യമാക്കാന്‍ ജനകീയ കൂട്ടായ്മയിലൂടെ ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പരിസ്ഥിതി സുരക്ഷ, ആരോഗ്യസുരക്ഷ, സ്ത്രീ സുരക്ഷ, സാമ്പത്തിക സുരക്ഷ, പാശ്ചാത്തല മികവ് തുടങ്ങിയ നേടിയെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതി നുള്ള ശരിയായ പാതയിലൂടെ മുന്നേറാന്‍ ഈ ബജറ്റ് നിദാനമാകും.
പടുത്തുയര്‍ത്തും വീടുകളിലൂടെ പൂവണിയുന്ന ലൈഫ്
തല ചായ്ക്കാനൊരിടം മാത്രമല്ല, വീട്, സമൃദ്ധിയോടെ, സന്തോഷ ത്തോടെ വസിക്കാനുള്ള ഇടം കൂടിയാണ്. ഈ വസ്തുത ശരിയാം വണ്ണം തിരിച്ചറിഞ്ഞൊരു സര്‍ക്കാരിന്‍റെ പരിഹാരദൗത്യമാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി.
ജീവിതസുഖവും, സ്വച്ഛന്ദതയും കൈവരിക്കാനുള്ള ആദ്യപടി വരു മാനമുള്ളൊരു തൊഴില്‍ ലഭിക്കുക എന്നുള്ളതാണ്. ഇവിടെയാണ് ലൈഫ് ദൗത്യത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും. ഘകഎഋ (ഘശ്ലഹശവീീറ ശിരഹൗശെീി മിറ എശിമിരശമഹ ഋാുീംലൃാലിേ) കേവലം ഭവനനിര്‍മ്മാണ പദ്ധതിയായി ചുരുങ്ങുന്നതല്ല. ഒരു കുടുംബത്തിന്‍റെ സുഗമമായ ജീവിതത്തിന് ഉതകുന്ന തരത്തില്‍ സുസ്ഥിരമായൊരു തൊഴില്‍ കൂടി നല്‍കി സുഖജീവിതം പ്രദാനം ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത്, പി.എം.എ.വൈ(ജി), പി.എം. (ജന്‍മന്‍), ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ എന്നീ സ്കീമുകളിലായി ഭവനനിര്‍മ്മാണത്തിന് .തുക വകയിരുത്തിയിട്ടുണ്ട്.
വനിതാ സൗഹൃദത്തിലൂടെ വികസനത്തിന്‍റെ കൈയൊപ്പു ചാര്‍ത്താന്‍ വനിതാ ഘടകപദ്ധതി.
'വനിതാ സുരക്ഷ, മാനവ സുരക്ഷ' എന്ന ആശയത്തോടെ സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത പദ്ധതികളാണ് നടപ്പിലാക്കു ന്നത്. സ്ത്രീ സാന്നിദ്ധ്യത്താല്‍ ശക്തമാണ് നമ്മുടെ നാട്. സാഹിത്യ, സാംസ്കാരിക, ഭരണരംഗത്ത് നിറസാന്നിദ്ധ്യമായി തുടരുമ്പോഴും, യാഥാര്‍ത്ഥ്യസമൂഹം ഏറെ പിന്നിലാണ്. സാക്ഷരകേരളത്തില്‍ 13.2% സ്ത്രീകള്‍ മാത്രമാണ് പ്രതിഫലം പറ്റുന്ന ജോലി ചെയ്യുന്നത്. ദേശീയ ശരാശരിയുടെ പകുതി മാത്രം... ഇനിയുമേറെ മുന്നേറേണ്ട തുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ജെന്‍ഡര്‍ ബഡ്ജറ്റിങ് ശക്തിപ്പെടുത്തും. വനിതാഘടക പദ്ധതികളുടെ നടത്തിപ്പ് അവലോ കനം ചെയ്ത് പുതിയ വനിതാപദ്ധതികള്‍ നടപ്പിലാക്കും. ജന്‍ഡര്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രാദേശികപ്ലാന്‍ രൂപീകരിക്കും. പുതിയ പ്രാദേശിക തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ ആകര്‍ ഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള ദൗത്യം നടപ്പാക്കുന്നതി നുള്ള മുഖ്യ ഏജന്‍സിയായി കുടുംബശ്രീയെ വളര്‍ത്തും.
വനിതാക്ഷേമത്തിനായി ഡാറ്റാ ബാങ്ക് രൂപീകരിച്ച് വികസന മേഖല കള്‍ കണ്ടെത്തി കാര്‍ഷിക, വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തി പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ കുടുംബശ്രീമിഷന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ, ത്രിതല പഞ്ചായത്തു കള്‍ എന്നിവയുടെ സംയോജനത്തിലൂടെ വനിതാശാക്തീകരണം യാഥാര്‍ത്ഥ്യമാക്കും
കാര്‍ഷിക സമൃദ്ധിയിലേക്ക്
ഉത്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് സമഗ്ര കാര്‍ഷിക വികസന മാതൃകകള്‍ സൃഷ്ടിക്കും. ആധുനിക ശാസ്ത്ര സാങ്കേ തികവിദ്യകളും യന്ത്രവല്‍ക്കരണവും പ്രയോജനപ്പെടുത്തി ഹൈ- പ്രിസിഷന്‍ ഫാമിംഗ്പോലുള്ള കാര്‍ഷികവികസന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍ സ്കീമുകളുമായി സംയോജിപ്പിച്ച് നീര്‍ത്തടാസൂത്രണം, ശാസ്ത്രീയ പുരയിടകൃഷി, ഫലവൃക്ഷകാടു കള്‍, സ്വാശ്രയ പച്ചക്കറി ഗ്രാമങ്ങള്‍, തനത് വിളകളുടെ പ്രോത്സാ ഹനം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കും. തരിശുഭൂമി കൃഷി ചെയ്യു ന്നതിനുള്ള പ്രോത്സാഹനം നല്‍കും. പ്രാദേശിക കാര്‍ഷികവിള കളും അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും പ്രാദേശികമായി തന്നെ വില്‍ക്കുന്നതിനുള്ള കാര്‍ഷിക വിപണന ശൃംഖലകള്‍ ആവിഷ്കരിക്കും. കാര്‍ഷിക കൗണ്‍സില്‍ രൂപീകരിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, തുടങ്ങിയവ നേരിട്ടു വീടുകളിലെത്തിച്ച് കര്‍ഷ കര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തും. വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേരളസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമ നിര്‍മാണത്തിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചാ യത്ത് തലത്തില്‍ വന്യജീവിപ്രതിരോധ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കും. നാട്ടിലിറങ്ങുന്ന കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങളെ പിടികൂടി കാട്ടിലയക്കാന്‍ കൂട് നിര്‍മ്മിച്ച് വനംവകുപ്പിന് കൈമാറും.
എല്ലാവര്‍ക്കും കുടിവെള്ളം
എല്ലാവര്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുകയും കുടിവെള്ള പദ്ധതികളുടെ ഓപ്പറേഷന്‍ മെയിന്‍റനന്‍സ് എന്നിവയ്ക്കായി ഫെസി ലിറ്റേറ്റര്‍മാരെ പരിശീലിപ്പിച്ച് പ്രവര്‍ത്തനചുമതല നല്‍കും. നീര്‍ത്ത ടാടിസ്ഥാനത്തില്‍ മണ്ണ് ജലസംരക്ഷണത്തിന് നടപടികള്‍ സ്വീകരി ക്കും. ഭൂഗര്‍ഭജല സംഭരണത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കും ജലസുരക്ഷ ജീവസുരക്ഷ എന്ന ആശയത്തോടെ സമഗ്ര ജലനയം പ്രഖ്യാപിക്കും.
നീരുറവ സംരക്ഷണത്തിലൂടെ ജലസുരക്ഷയിലേക്ക്... പരിസ്ഥിതി സംരക്ഷണത്തിലേക്ക്
നനവേറെയുണ്ടായിരുന്നു നമ്മുടെ നാടിന്. സഹ്യശരീരത്തില്‍ നിന്നും തുളുമ്പി ഒഴുകിപ്പരന്ന നീര്‍ച്ചാലുകള്‍ സമൃദ്ധമായിരുന്നു. ഇടമുറിയാതെ പെയ്ത മഴയില്‍ കുളിച്ചും, കുളിരുകോരി നിറഞ്ഞ മഞ്ഞില്‍ പൊതിഞ്ഞും നമ്മുടെ നാട് മറുനാടിന് വിസ്മയം തീര്‍ ത്തു. എന്നാലിന്ന് കാലാവസ്ഥ വ്യതിയാനം, ആഗോളതാപനവും നമുക്കും ഭീഷണി തീര്‍ക്കുകയാണ്. പരിസ്ഥിതി പരിപാലനത്തി നായി കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി കാര്യക്ഷമമാക്കും.
മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴയോരങ്ങ ളില്‍ മുളനട്ട് പിടിപ്പിച്ചും, മണ്ണൊലിപ്പ് തടയുന്നതിന് കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് പുഴയോരങ്ങളുടെയും കുളങ്ങളുടെയും പാര്‍ശ്വഭിത്തി നിര്‍മ്മിച്ച് ജൈവസമ്പന്നമാക്കും.
സാന്ത്വനത്തിന്‍റെ സ്നേഹസ്പര്‍ശമായി ആരോഗ്യമേഖല
ജനതയുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ഹെല്‍ത്ത് സെന്‍ററുകളിലൂടെ സേവനം മെച്ചപ്പെടുത്തും. സമഗ്ര വയോജന ആരോഗ്യപരിപാലന പദ്ധതി കാര്യക്ഷമമാക്കും. ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും. വിവിധ ആരോഗ്യസംവിധാനങ്ങളെ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യനയം രൂപീകരിക്കും.
ആരോഗ്യമുള്ള സമൂഹം സന്തോഷമുള്ള ജീവിതം
ആരോഗ്യമുള്ള സമൂഹമെന്ന ലക്ഷ്യത്തിലെത്താന്‍ മാനസികാരോ ഗ്യത്തിന് അതിയായ പ്രാധാന്യമുണ്ട്. മനുഷ്യമനസ്സിന് കരുത്തു പകരാനും, പിന്തുണ നല്‍കാനും, മാനസിക പിരിമുറുക്കം കുറച്ച് മാനസികോല്ലാസം സാധ്യമാക്കാന്‍, ഹെല്‍ത്തി & ഹാപ്പിയെസ്റ്റ് ഫാമിലി എന്ന പരിപാടി ആവിഷ്ക്കരിച്ച് നടപ്പിലാക്കും.
സന്തോഷഗ്രാമം
അന്താരാഷ്ട്ര സന്തോഷസൂചികയുടെ അടിസ്ഥാനത്തില്‍ സന്തോഷഗ്രാമത്തിന് രൂപം നല്‍കും. അതിന് സ്ത്രീകള്‍, മുതിര്‍ ന്നവര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവര്‍ ക്കായി പ്രത്യേകം പ്രത്യേകം കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കും.
വയോജന സൗഹൃദ പഞ്ചായത്ത്
പ്രാദേശിക സാമൂഹ്യപിന്തുണയോടെ വയോജനങ്ങള്‍ക്ക് അവ രുടെ വീടുകളില്‍ പരിചരണവും, സംരക്ഷണവും ഉറപ്പു വരുത്തു ന്നതിന് നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. വ്യത്യസ്ത വകുപ്പുകളിലെ വയോജന പദ്ധതികളെ പ്രാദേശികമായി സംയോജിപ്പിച്ച് സമഗ്ര വയോജനക്ഷേമ പരിപാടി നടപ്പാക്കും. കിടപ്പ് രോഗികള്‍ക്കെല്ലാം മുടക്കമില്ലാതെ വൈദ്യപരിശോധനയും, മരുന്നും പാലിയേറ്റീവ് സേവനങ്ങളും ലഭ്യമാക്കും. ഡയറ്റ് ഭക്ഷണവും, സൗജന്യ ആംബു ലന്‍സ് സര്‍വീസും ലഭ്യമാക്കും. പെയ്ഡ് കെയര്‍ ഗിവര്‍മാരുടെ സേവനം ലഭ്യമാക്കും. സമയോചിതമായ പരിചരണം കിടപ്പുരോഗി കളുടെ അവകാശമായി അംഗീകരിക്കും. പാലിയേറ്റീവ് സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കും. വയോജനങ്ങള്‍ക്ക് ആരോഗ്യ കരമായ വാര്‍ദ്ധക്യം എന്ന ആശയത്തോടെ മെഡിക്കല്‍ പരിശോ ധനയുടെ അടിസ്ഥാനത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരു ന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. വ്യായാമത്തിനുള്ള സൗകര്യ ങ്ങള്‍ സൃഷ്ടിക്കും. മാനസികവ്യാപനത്തിന് ആവ ശ്യമായ സാമൂഹ്യ ചുമതലകളില്‍ അവരെ പങ്കാളികളാക്കും. വിനോദത്തിനും വിശ്രമ ത്തിനുമാവശ്യമായ വയോക്ലബ്ബുകളും തണലിടങ്ങളും സൃഷ്ടിക്കും. പൊതുകെട്ടിടങ്ങളും വീടുകളും വയോജന സൗഹൃദമാക്കും. മുതിര്‍ന്ന പൗരډാരുടെ അനുഭവസമ്പത്ത് പ്രാദേശിക വികസന ത്തിന് ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി മീനങ്ങാടി ഗ്രാമപഞ്ചാ യത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തി ന്യൂ ഇന്നിംഗ്സ് എന്ന സംരംഭകത്വ വികസന പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കും.
ഭിന്നശേഷി സൗഹൃദ ഗ്രാമം
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടുന്ന പരിരക്ഷ എല്ലാകാലവും ഉറപ്പു വരു ത്തും. പ്രായപൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേകദിന ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും ഇവ രുടെ കുടുംബങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പങ്കാളിത്ത ത്തോടെ ഭിന്നശേഷി സൗഹൃദപദ്ധതികള്‍ നടപ്പിലാക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗമേഖല ഊരുകള്‍ക്ക് ഉത്സവമായി പട്ടികവര്‍ഗ വികസന പദ്ധതികള്‍
5 വര്‍ഷത്തിനിടയില്‍ പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ കേവല ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കും. എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും വാസ യോഗ്യമായ വീട് ഉറപ്പുവരുത്തും. വിദ്യാര്‍ത്ഥികളുടെ പഠനമിക വിനും നൈപുണി പരിശീലനത്തിനും തൊഴില്‍ലഭ്യതയ്ക്കും പദ്ധതികള്‍ തയ്യാറാക്കും പട്ടിക വിഭാഗങ്ങളുടെ വികസന ഫണ്ട് വിനിയോഗം ജനപങ്കാളിത്തത്തോടെ അവലോകനം ചെയ്തു കൂടു തല്‍ ഫലപ്രദമാക്കും. ഊരുകൂട്ടതല ആസൂത്രണം ഫലപ്രദമാക്കു ന്നതിന് സന്നദ്ധ സംഘടനകളുടെയും പ്രമോട്ടര്‍മാരുടെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങളെ ഏകോ പിപ്പിക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പുത്തന്‍ തൊഴില്‍ മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തന മേഖല വിപുലീകരിക്കും. തൊഴി ലുറപ്പ് പദ്ധതിയിലൂടെ കാര്‍ഷികമേഖലയിലേക്ക് ഊന്നല്‍ നല്‍കും.
എല്ലാവര്‍ക്കും വിദ്യാഭ്യാസം
സാര്‍വത്രിക സ്കൂള്‍ വിദ്യാഭ്യാസം കേരളത്തിലെ സാമൂഹിക നേട്ടങ്ങളുടെ പ്രധാന ചാലകശക്തികളിലൊന്നാണ്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തുണ്ട്. വിദ്യാഭ്യാസനിലവാരമുയര്‍ത്തുന്നതിനുള്ള നടപടി കള്‍ക്ക് ഊന്നല്‍ നല്‍കും. ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട മിനിമംശേഷി വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കും എന്നുറപ്പുവരുത്തും. ഇതിനായി പിടിഎകളുടെ പിന്തുണയോടെ വിപുലമായ പഠനപിന്തുണ പ്രസ്ഥാനം സൃഷ്ടിക്കും. വിദ്യാലയങ്ങളിലെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും.
എല്ലാവര്‍ക്കും തൊഴില്‍
അഭ്യസ്തവിദ്യരായ യുവതി-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വിജ്ഞാനകേരളം പരിപാടിയിലൂടെ പദ്ധതി തയ്യാറാക്കും. പ്രതി വര്‍ഷം മിനിമം 1000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിച്ചു എന്ന് ഉറപ്പു വരുത്തും. 5 വര്‍ഷം കൊണ്ട് 5000 പേര്‍ക്ക് തൊഴില്‍. ഇതിനായി തൊഴില്‍ ഡയറക്ടറേറ്റ് അസാപ്പ്, കെയ്സ് തുടങ്ങിയ എല്ലാ നൈപുണ്യവികസന ഏജന്‍സികളുടെയും പ്രവര്‍ത്തനം ഏകോപി പ്പിക്കും.
സമ്പൂര്‍ണ്ണ ശുചിത്വം
സമഗ്രമാലിന്യ പരിപാലന പരിപാടികാര്യക്ഷമമാക്കും. ഉറവിട ത്തില്‍ മാലിന്യം വേര്‍തിരിക്കുകയും അജൈവ മാലിന്യം ശേഖരി ക്കുകയും ചെയ്യുന്നത് സര്‍വ്വാര്‍ത്ഥികമാക്കും. ഇതിനായി ഹരിത കര്‍മ്മസേനയും ശേഖരണകേന്ദ്രങ്ങളും സംസ്കരണ സംരംഭങ്ങളും കാലോചിതമായി പരിഷ്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദ മാകും. മെഡിക്കല്‍ മാലിന്യസംസ്കരണം ജൈവമാലിന്യ ശാസ്ത്രീയ കമ്പോസ്റ്റിംഗ്, കാര്‍ഷികമാലിന്യങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാ ക്കല്‍, നിര്‍മ്മിതി മാലിന്യങ്ങള്‍ ശേഖരിക്കല്‍, അജൈവമാലിന്യ ചംക്രമണം, കക്കൂസ് മാലിന്യ സംസ്കരണം തുടങ്ങിയ ശുചിത്വ പരിപാലന പരിപാടികള്‍ നടപ്പിലാക്കും. ജല മലിനീകരണ നിര്‍മ്മാ ര്‍ജന ദൗത്യം ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും മലിനജല പരിപാലന സൗകര്യങ്ങള്‍ ഉറപ്പുവരു ത്തുകയും കുളങ്ങള്‍, പുഴകള്‍, തോടുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ജനകീയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പൊതുപരിപാടികളില്‍ ഹരിത ചട്ടം സാര്‍വത്രിക മാക്കും. ഹരിതകര്‍മ്മ സേനയുടെ വരുമാന വര്‍ദ്ധനവിനുള്ള നടപടി കള്‍ സ്വീകരിക്കും. പൊതുഇടങ്ങളിലെ ദൃശ്യഭംഗിക്ക് മുന്‍കൈയെ ടുക്കും. റോഡ് ഓഫ്സെറ്റുകള്‍, പാര്‍ക്കുകള്‍, ഗ്രീന്‍നടപ്പാതകള്‍ എന്നിവ വികസിപ്പിക്കും. പച്ചത്തുരുത്തുകള്‍ എല്ലാ വാര്‍ഡിലും സൃഷ്ടിക്കും. ശുചിത്വബോധം വളര്‍ത്തുന്നതിനുള്ള തീവ്രയജ്ഞ ത്തിന് രൂപം നല്‍കും. ഇതില്‍ പുതിയ തലമുറയ്ക്ക് പ്രത്യേകം നല്‍കി ശുചിത്വ മനോഭാവജീവിതരീതി വികസിപ്പിച്ചെടുക്കും. ഗ്രാമ പഞ്ചായത്ത്തലത്തില്‍ 50 വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം പരിശീല നവും സ്കോളര്‍ഷിപ്പും നല്‍കി ഇവരെ ശുചിത്വ അംബാസിഡര്‍ മാരായി പ്രവര്‍ത്തന ചുമതല ഏല്‍പ്പിക്കും.
പ്രാദേശിക റോഡുകളുടെ നവീകരണം
ഗ്രാമത്തിലെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രാദേശിക റോഡു കളും ഒറ്റത്തവണ പുനര്‍നിര്‍മ്മാണ പദ്ധതിയിലൂടെ ഗതാഗത യോഗ്യമാക്കും. ഇതിനായി ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങളില്‍ എന്നിവയിലൂടെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വായ്പ യെടുത്ത് റോഡുകള്‍ പുനരുദ്ധരിക്കും. റോഡ് മെയിന്‍റനന്‍ സ് ഗ്രാന്‍റില്‍നിന്ന് വായ്പ അടച്ചുതീര്‍ക്കുകയും ചെയ്യും. ഗ്രാമീണ നടപ്പാതകള്‍ പൂര്‍ണമായും യാത്ര സൗഹൃദ നടപ്പാതകളാക്കും. ഐറിഷ് ഡ്രെയിനേജ് സജ്ജമാക്കി റോഡുകളുടെ സംരക്ഷണം ഉറപ്പുവരുത്തും. പുതിയറോഡുകള്‍ വികസിപ്പിച്ച് ഗതാഗത സൗകര്യം ഉറപ്പുവരുത്തും. മീനങ്ങാടിയുടെ പശ്ചാത്തലവികസന ത്തിനായി ബൈപ്പാസ് റോഡിന് ഡി.പി.ആര്‍ തയ്യാറാക്കി പദ്ധതി നടപ്പിലാക്കും.
ടൗണ്‍ പ്ലാനിംഗ്
മീനങ്ങാടിയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരത്തിനായി പഞ്ചായത്ത് തല ട്രാഫിക് നയം രൂപീകരിച്ച് നടപ്പിലാക്കും. പേ & പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കും. എന്‍റെ ഗ്രാമം ശുചിത്വഗ്രാമം കാഴ്ചപ്പാ ടോടെ ടൗണ്‍ സൗന്ദര്യവത്ക്കരണം നടപ്പിലാക്കും.
കായികം
മീനങ്ങാടി ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തിന്‍റെ വികസന ത്തിനായി ശാസ്ത്രീയവും സമഗ്രവും കാലോചിതവും കായിക സൗഹൃദവു മായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 5 കോടി രൂപയ്ക്ക് പുറമേ മറ്റ് ഏജന്‍സികളെ സംയോജിപ്പിച്ച് ഫണ്ട് ലഭ്യമാക്കി സ്റ്റേഡിയം വികസനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീ കരിക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് തുട ങ്ങിയ എല്ലാവിധ കായികയിനങ്ങളും പരിശീലിക്കുന്നതിനാവശ്യ മായ സൗകര്യം ഏര്‍പ്പെടുത്തും. ഗ്രാമപഞ്ചായത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കും. ചൂതുപാറ യില്‍ നിലവിലുള്ള വോളിബോള്‍ കോര്‍ട്ട് ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ടായി പുനരുദ്ധരിക്കും. ഗ്രാമീണ മേഖലയില്‍ ക്രിക്കറ്റ് പരിശീ ലനത്തിനായി ഗ്രൗണ്ട് നിര്‍മ്മാണത്തിന് പിന്തുണ നല്‍കും. പഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിച്ച് മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി സ്കൂള്‍ സ്പോര്‍ ട്സ് അക്കാദമി രൂപീകരിക്കും.
കലാ-സാംസ്കാരികം
കേരളോത്സവം, ജനകീയപരിപാടിയായി വിപുലീകരിക്കും. വായന ശാലകള്‍ക്കും ക്ലബ്ബുകള്‍ക്കും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ധന സഹായം ലഭ്യമാക്കും. ഗ്രാമപഞ്ചായത്തിലെ കലാകാരډാര്‍ക്കായി ക്ഷേമ പദ്ധതികള്‍ തയ്യാറാക്കും. അന്ധവിശ്വാസത്തിനും അനാ ചാരത്തിനും വര്‍ഗീയതയ്ക്കുമെതിരായി മാനവമൈത്രി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ വാര്‍ഡിലും ഒരു കലാകായിക കേന്ദ്രം ഉറപ്പുവരുത്തും. ഇതോടൊപ്പം പഞ്ചായത്ത് തലത്തില്‍ കലാ പഠന കേന്ദ്രം സ്ഥാപിക്കും.
ചെറുകിട സൂക്ഷ്മത തൊഴില്‍ സംരംഭങ്ങള്‍
സംരംഭകത്വ പ്രോത്സാഹനത്തിനായി നൂതന പദ്ധതികള്‍ തയ്യാറാ ക്കും. നിലവിലുള്ള തൊഴില്‍ സംരംഭങ്ങളെയും സാങ്കേതികവിദ്യക ളെയും സാമ്പത്തിക സ്ഥിതിഗതികളെയും വിലയിരുത്തി പുനരുദ്ധാ രണത്തിനും വിപുലീകരണത്തിനും സാമ്പത്തികസഹായം നല്‍കും. പുതിയ സംരംഭകത്വം ആരംഭിക്കുന്നതിന് പ്രത്യേക പ്രോത്സാഹന സ്കീമുകള്‍ ആവിഷ്കരിക്കും. കാര്‍ഷികോല്പന്നങ്ങളുടെ സംസ്ക രണ യൂണിറ്റുകള്‍, ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള ടൂറിസം സംരംഭ ങ്ങള്‍, സേവനങ്ങളും ഉല്‍പ്പന്നങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനുള്ള ശൃംഖലകള്‍, ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക എന്‍റര്‍പ്രണര്‍ഷിപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. സംരംഭങ്ങ ള്‍ക്ക് ആവശ്യമായ നൈപുണ്യപരിശീലനം നല്‍കുന്നതിനായി നൈപുണ്യവികസനസേന രൂപീകരിക്കും. ഗ്രാമപഞ്ചായത്ത് തല ത്തില്‍ മിനി വ്യവസായപാര്‍ക്ക് ആരംഭിച്ച വ്യവസായ വകുപ്പുമായി ചേര്‍ന്ന് മാനേജ്മെന്‍റ് നിര്‍വ്വഹണം നടത്തും. വീടുകളില്‍ സംരംഭ കത്വത്തിന് ലൈസന്‍സ് നല്‍കാനുള്ള ചട്ടഭേദഗതി ഉപയോഗിച്ച് സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. വര്‍ക്ക്നിയര്‍ഹോം സൗകര്യം ഏര്‍ പ്പെടുത്തും. വണ്‍ വില്ലേജ് വണ്‍ പ്രോഡക്റ്റ് എന്ന കാഴ്ചപ്പാ ടോടെ വാര്‍ഡുകളില്‍ സൗകര്യ സംരംഭകത്വക്ലബ്ബുകള്‍ രൂപീകരി ക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന തിനും വിപുലീകരിക്കു ന്നതിനുമായി എന്‍റര്‍പ്രണര്‍ഷിപ്പ് & എംപ്ലോയ്മെന്‍റ് ഹെല്‍പ്പ് ഡസ്ക് രൂപീകരിക്കും.
ടൂറിസം
ഗ്രാമീണ ടൂറിസം പദ്ധതിയുടെ വികസിപ്പിച്ച പ്രാദേശിക സാമ്പ ത്തിക വികസനം ഉറപ്പുവരുത്തും. കൊളഗപ്പാറ ഇക്കോ ടൂറിസം, മാനികാവ് തീര്‍ത്ഥാടന ടൂറിസം തുടങ്ങി പഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിച്ചെടുക്കും. ഗ്രാമങ്ങളിലെ ഡെസ്റ്റിനേഷന്‍ സെന്‍ററുകള്‍ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന്‍റെ സഹകര ണത്തോടെ ഡെസ്റ്റിനേഷന്‍ ചലഞ്ച് സ്കീം നടപ്പാക്കും. പ്രാദേശിക ഉത്സവങ്ങളേയും മേളകളെയും പ്രോത്സാഹിപ്പിക്കും മീനങ്ങാടി യില്‍ കാര്‍ഷിക വ്യാപാര വാണിജ്യ വിപണനമേള വര്‍ഷാവര്‍ഷം സംഘടിപ്പിക്കും.
ജനകീയ ഭരണസംവിധാനവും, ഓഫീസ് നിര്‍വ്വണവും
പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം ജനകീയവും കാര്യ ക്ഷമവുമാ ക്കും. സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കാന്‍ കെസ്മാര്‍ട്ടിലൂടെ യുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തും. പഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്ക്ക് സജ്ജമാക്കും. ഗ്രാമസഭകളിലെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെ യും ബന്ധപ്പെടുത്തി ജനകീയ ഗ്രാമസഭ പരിപാടി ആവിഷ്കരി ക്കും. സോഷ്യല്‍ ഓഡിറ്റ് ശക്തിപ്പെടുത്തും. എല്ലാവര്‍ഷവും ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീക രിച്ച് ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനായി സുസ്ഥിരവിക സന ലക്ഷ്യങ്ങളുടെ സൂചകകള്‍ തയ്യാറാക്കും.
വ്യാപാരസമുച്ചയം
മീനങ്ങാടിയിലെ വ്യാപാരമേഖലയ്ക്ക് ഉണര്‍വേകാന്‍ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് യാഥാര്‍ത്ഥ്യമാക്കും.
ക്ഷീരമേഖല, മൃഗസംരക്ഷണം
കാര്‍ഷികമേഖലയോടൊപ്പം കര്‍ഷകര്‍ അതിജീവനത്തിനായി ആശ്ര യിക്കുന്ന പ്രധാന ജീവിതോപാദികളിലൊന്നാണ് ക്ഷീരമേഖല. പാലുല്‍പ്പാദനത്തിന് പ്രോത്സാഹനം നല്‍കുന്നതിന് ആവശ്യമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കും.
ജനകീയ കൂട്ടായ്മയിലൂടെ സമൃദ്ധിയിലേക്ക് മികവിലേക്ക്
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തയ്യാറാക്കുന്ന ഈ ജനകീയ വികസന പരിപാടിയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനതയുടെയും സാന്നിദ്ധ്യവും സഹകരണവും ക്രിയാത്മനിര്‍ദ്ദേശങ്ങളും ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ലഭ്യമായ വിഭവസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളുടെയും ഏജന്‍സികളു ടെയും സമന്വയത്തിലൂടെ നാടിന്‍റെ പച്ചപ്പും മണ്ണിന്‍റെ നډയും, വെള്ളത്തിന്‍റെയും വായുവിന്‍റെയും വിശുദ്ധിയും വീണ്ടെടുക്കാനുള്ള ഒരു ജനകീയ യജ്ഞത്തിന് തുടക്കം കുറിക്കാന്‍ നിത്യഹരിത സുസ്ഥിര വികസനം സാധ്യമാക്കാന്‍ നമുക്ക് ഒന്നായ് മുന്നേറാം.
സസ്നേഹം
പി.കെ. സജീവ്
വൈസ് പ്രസിഡണ്ട്
മീനങ്ങാടി ഗ്രാമപഞ്ചായത്ത്